അച്ഛാ പോയ രാവില് കിനാവില് ഞാനങ്ങയെ കണ്ടു ഒരു മാനായി പുല്മേട്ടിനരികില് പേരുചൊല്ലി ഞാന് വിളിച്ചു അച്ഛാ എന്ന് മലനീരുറവയെ തൊട്ട് രണ്ടീറന് പൂക്കളായി എന്റെ കണ്ണുകള് അങ്ങയെ നോക്കി അവയിലടിഞ്ഞ മഞ്ഞ് അങ്ങയുടെ നാക്കിന്റെ ചൂടില് ഒപ്പിയുണക്കാന് ഞാന് ക്ഷണിച്ചു പുല്ക്കാടായ മേട്ടില് മറ്റേതോ ലോകത്തെന്ന പോല് മറ്റേതോ കിനാവിലെന്ന പോല് അങ്ങ് നിന്നു ആരുടേതുമല്ലാത്ത സ്വപ്നത്തിന്റെ വെണ്മേഘത്തിലേക്ക് കരുത്തിന്റെ കൊമ്പുകളുലച്ച് അങ്ങ് അന്തറ്ധാനം ചെയ്തു
Friday, May 14, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment