Friday, May 14, 2010

കറ്റാറ് വാഴ : ALOE VERA : LIDIJA DIMKOVSKA


ചത്തവന്റെ ഉണങ്ങിയ മോന്തയില് ഞങ്ങള് മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടി അവന്റെ ശേഷക്കാരി ശവപ്പെട്ടിക്കു മുന്നില് കുമ്പിട്ട് പ്രാറ്ത്ഥിച്ചു “കറ്റാറ് വാഴേ വരിക അമ്മാച്ചന്റെ കവിള് തുടുപ്പിക്കുക ബദാംതൈലമേ ചുണ്ടുകളില് ഇക്കിളിച്ചിരി പടറ്ത്തൂ ആഴക്കിനാവില് നിന്നയാളെ അതുണറ്ത്തും” കറ്റാറ് വാഴ അദ്ഭുതങ്ങള് കാട്ടുമെന്ന് ഒരയല്ക്കാരന് “എന്റെ ചറ്മ്മം കണ്ടോ കുഞ്ഞുങ്ങളുടേതു പോലെ അമ്പത് കഴിഞ്ഞെന്ന് കണ്ടാല് തോന്നുമോ” എന്നവള് അവളെ കേട്ട് നിന്ന് ഞങ്ങളെല്ലാവരും ഒന്നു മറന്നു ജീവനുള്ള ഒരാളുടെ മുഖത്ത് കുഴമ്പട ഏഴു മിനിട്ടിരിക്കണമെങ്കില് ചത്തവന്റേതിന് മൂന്ന് മിനിട്ട് അനന്തരോത്തീടെ പ്രാറ്ത്ഥന നിലച്ചതും മുഖക്കുഴമ്പട്ടി പൊട്ടി ടാക്സിഡ്രൈവറെ ഞങ്ങള് മുഖമില്ലാതടക്കിയെങ്കിലും അകമേ നവശീതളം പോരും വഴിക്ക് താലം നിറയെ ചോന്നുതുടുത്ത ആപ്പിളുകളുമായി മേലങ്കിയിട്ടൊരുത്തി “ആപ്പിളുകളുടെ എണ്ണത്തിനൊക്കും ആത്യന്തികസത്യങ്ങള് എടുത്തോളൂ നവദമ്പതികളേ നേരല്ലേ പുനറ്നവീകരിച്ചതല്ലാത്ത രാഗവായ്പിന്റെ ഒരു നടവരമ്പത്ത് ആദ്യമായ് പ്രണയിച്ചവരിലല്ലേ ഈ ലോകത്ത് അതിജീവനത്തിനാധാരം” എന്നവള് അവള്ക്ക് പിരാന്തെന്ന് അവന് നിനയ്ക്കെ ആവുന്നത്രയുറക്കെ മണവാട്ടി വിളിച്ചു കൂവി “നോക്ക് എന്നിട്ട് നീ ആയിരം വട്ടം എന്റെ കൈ വിട്ടു” ഹെയറ്ഡ്രൈയറിന്റെ കീഴില് ആയുഷ്കാലം ചെലവിട്ടൊരുക്കിയ കേശാലങ്കാരത്തിന്റെ പവിത്രബന്ധം വിടറ്ത്തി പങ്കെടുത്തു മടങ്ങുന്ന ചാവടിയന്തിരത്തില് ഒരു ഓസോണ് സുഷിരഗന്ധം അവള് മണത്തു ചത്തവന് സ്വന്തം കീശയില് കയ്യിട്ടു ഐന്സ്റ്റീന്റെ ലോകത്ത് പിന്നെ ഒരുകാലത്തും അവനത് പുറത്തെടുത്തില്ല കറ്റാറ് വാഴേ അതെന്തായിരുന്നു ശവമടക്കോ വിവാഹമോ? ആര് ആരെപ്പരിണയിച്ചു? ആര് ആരെക്കുഴിച്ചിട്ടു?

No comments:

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal