Friday, May 14, 2010

1977ലെ സാഹിത്യ അക്കാദമി കവിത ക്യാമ്പ്

1977. ഒക്റ്റോബറ് 7 മുതല് 9 വരെയായിരുന്നു ആ ക്യാമ്പ്. തൃശൂര്ര് കേരളസാഹിത്യ അക്കാദമിയുടെ ആദ്യത്തെ കവിതക്യാമ്പ്. ഒ എന് വിയും വി.കരുണാകരന് നമ്പ്യാരുമായിരുന്നു ക്യാമ്പ് ഡയറക്ടറ്മാര്. കേശവദേവ് അന്നത്തെ പ്രസിഡന്റ്. 30 പേരുണ്ടായിരുന്നു അംഗങ്ങള് എന്നാണോറ്മ്മ. 10 കവിതകള് അയച്ചു കൊടുത്തിട്ടായിരുന്നു സെലക്ഷന്. കുരീപ്പുഴ, എന് എം നൂലേലി എന്ന നാരായണമാരാര്, ഒ.ദിവാകരന്, കരുണാകരന് പുതുശ്ശേരി, വസന്തന്, സിവിക് ചന്ദ്രന്, കെ.കെ.ഹിരണ്യന് അങ്ങനെ കുറെപ്പേരെ ഓറ്ക്കുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന് സെലക്ഷന് കിട്ടിയില്ല. പിന്നെ നിരീക്ഷകനായി പങ്കെടുപ്പിച്ചു. വിജയലക്ഷ്മിയുണ്ടായിരുന്നു എന്നു തോന്നുന്നു. പിന്നെ ഒരു ഗിരിജ ഭട്ടതിരിപ്പാടിനെ ഓറ്മ്മയുണ്ട്. അത് ഇന്നത്തെ വി.എം.ഗിരിജയാണോ എന്നറിയില്ല. കാവാലം, പുനലൂറ് ബാലന് മാഷ്, എന്.കെ.ദേശം, എസ്.രമേശന് നായര് ഒക്കെയാണ് ക്ലാസ്സുകള് കൈകാര്യം ചെയ്തത്. രമേശന് നായര് സാറ് എന്റെ കവിതകള് തിരുത്തിത്തന്നു. പോകവേ, നില്ക്കവേ, കാ‍ണവേ എന്നതിനു പകരം പോകെ, നില്ക്കെ, കാണെ എന്നുപയോഗിച്ചുകൂടേ എന്നുപദേശിച്ചു. എത്തിടും, ചാടിടും, പറന്നിടും എന്നുള്ള പ്രയോഗം അഭംഗിയാണെന്നും പറഞ്ഞു.


 • ക്ലാസ്സുകളെക്കാളിഷ്ടം രാത്രിയിലത്തെ ഒത്തുചേരലുകളായിരുന്നു. കക്കാട് മാഷിന്റെ മുറിയില്, അല്ലെങ്കില് മുറ്റത്ത്. ഓരോരുത്തരും കവിത ചൊല്ലും. കൂടുതലും സ്വന്തം കവിതകളല്ല ആരും ചൊല്ലിയത്. ഞാന് സച്ചിമാഷിന്റെ ഏതോ കവിത ഒരു ദിവസം ചൊല്ലി. ഏതാണെന്നോറ്ക്കുന്നില്ല. പക്ഷേ അതെത്തുടറ്ന്ന് വിക്ഷുബ്ധമായ ഒരു ചറ്ച്ച നടന്നതോറ്ക്കുന്നു. പുനലൂറ് ബാലന് മാഷിന്റെ ‘നിഷ്ക്രമണം’ ചൊല്ലിയ ദിവസം ആലാപനത്തിന് അഭിനന്ദനങ്ങള് കിട്ടി. ബാലചന്ദ്രന് ചില വിദേശകവികളെയും കവിതകളെയും പറ്റി പറഞ്ഞതും ചറ്ച്ചയ്ക്ക് വഴിയായി. കരുണാകരന് പുതുശ്ശേരിയായിരുന്നു എന്റെ സഹമുറിയന്. ഞാന് മുറിയിലിരുന്ന് അദ്ദേഹത്തെ എന്റെ കവിത ചൊല്ലിക്കേള്പ്പിക്കും. രണ്ടു ദിവസം സഹിച്ച് മൂന്നാംദിവസം പറഞ്ഞു. പൊന്നുസുഹൃത്തെ, സമ്മതിച്ചു.. പക്ഷെ ഇതിനി സഹിക്കാന് വയ്യ എന്ന്. അതുകൊണ്ട് സമാപനദിവസത്തെ സമ്മേളനത്തില് ഞാന് ക്യാമ്പിനെ പറ്റിയും ക്ലാസ്സെടുത്ത കവികളെ സ്തുതിച്ചും ചില സഹകവികളെ ബൂസ്റ്റ് ചെയ്തും എഴുതിയ ഒരു കവിത വായിച്ചു. രമേശന് നായര് സാറും ദേശം മാഷും കവിത നന്നായി എന്നു പറഞ്ഞു. പക്ഷേ തലേദിവസം പുതുശ്ശേരിയെ അത് വായിച്ചു കേള്പ്പിച്ച് അപ്രൂവല് വാങ്ങിയിരുന്നു. • അവസാന ദിവസം രാത്രി ‘അവനവന് കടമ്പ’ നാടകം. കൊടിയേറ്റം ഗോപിച്ചേട്ടന്, നെടുമുടി, എല്.ഐ.സി.ശിവരാമന് നായര്, കൃഷ്ണന് കുട്ടി നായര് ഒക്കെ അഭിനയിച്ചു. • ഈ ക്യാമ്പില് അന്ന് പങ്കെടുത്ത ആരെങ്കിലും ഇതു വായിച്ചെങ്കില് കൂടുതല് ഓറ്മ്മകള് പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു. അന്നത്തെ എല്ലാവരുമായി ഒരിക്കല് കൂടി ഒരു ഒത്തുചേരല് നടത്തണമെന്നും ആഗ്രഹിക്കുന്നു.
 • 1 comment:

  Pramod.KM said...

  അന്നത്തെ ആള്‍ക്കാരുമായി മാത്രം ഒത്തുചേരണം എന്നെന്താണ് നിര്‍ബന്ധം കവിതയാണ് ചര്‍ച്ചാവിഷയമെങ്കില്‍ ?:)ഓര്‍മ്മ പങ്കുവെക്കലാണ് കാര്യമെങ്കില്‍ ശരി.

  panikkoorka

  പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal