Friday, May 14, 2010

ഏപ്രില് പ്രണയം : APRIL LOVE: Ernest Christopher Dowson

പ്രണയവഴികളിലിത്തിരി നടന്നു നമ്മള്
  • സ്നേഹമെന്തെന്നറിഞ്ഞു നമ്മള്

  • പിരിയവേ ദിനാന്തവേളയില് കൈമാറാം

  • നെടുവീറ്പ്പോ ചെറുപുഞ്ചിരിയോ

  • ചെറ്റുനേരം വെയില്പ്രഭയിലൊട്ടി നിന്നു നാം

  • പകലൊഴിഞ്ഞതും നിഴല് പരന്നതും

  • അറിഞ്ഞതില്ല കോറ്ത്ത ചുണ്ടുകള്

  • മുഴുവനായീല പ്രണയമപ്പൊഴും

  • മോഹനവാക്കുകള് ചൊല്ലിയില്ല നാം

  • മോഹഭംഗങ്ങളാകുവാന്

  • കുന്നിറങ്ങിയ കാറ്റുപോ‍ലെത്ര

  • സ്വഛം നമ്മള് തന് പ്രേമം

  • അരുതാത്തതൊന്നും പറഞ്ഞില്ല നമ്മള്

  • പിഴവുകള് നാം പണിഞ്ഞുമില്ല

  • നാളൊടുങ്ങുമ്പോള് നാം പിരികയല്ലേ

  • പ്രണയിച്ചവറ് തെല്ലൊരുമിച്ചിരുന്നവറ്

  • ഒടുവിലേയ്ക്കൊരു ദീപ്തചുംബനം

  • ഒരു ദീറ്ഘനിശ്വാസം മൃദുസ്മിതം

  • ഇരുവഴിക്കിനിപ്പിരികയല്ലേ
  • No comments:

    panikkoorka

    പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal