Wednesday, November 14, 2007

പേരില്ലാക്കവിത

കണ്ണിലാദ്യം കണ്ടത്
പിന്നെ വാക്കില്‍ നിറയുന്നു
അകല്‍ച്ചയുടെ നോവിന്
അളവറ്റ മധുരം
അപൂരിത ചിന്തകള്‍ക്ക്
ആകാശത്ത് കൂട്
അഴിയാക്കിനാവിനര്‍ത്ഥം
അടുപ്പമെന്നാകുന്നു
കവിതയ്ക്ക് പേരിടുമ്പോള്‍
കരള്‍ പിടയ്ക്കുന്നു
നേരിന്റെ നെറ്റിയില്‍
നുണയെന്നെഴുതിയാലും
ഒന്നു ചോദിച്ചോട്ടേ
ഈയൊരു കവിതയ്ക്ക്
നിന്റെ പേരിട്ടോട്ടേ?

2 comments:

purakkadan said...

പേരില്ലാക്കവിത നന്നായിരിക്കുന്നു, അല്ലെങ്കിലും എഴുതുന്ന വരികള്‍ക്കെല്ലാം ശീര്‍ഷകം വേണമെന്ന്‌ ആര്‍ക്കാണ്‌ ശാഠ്യം..

Priyan Alex Rebello said...

ivide chodhikkunnathil kshamikkanam,....
"yuvathwathe ezhuthunnathu" enna vishayathil oru cheriya kurippu ayachu tharumo..njangalude college magazine ilekku...
ithu ezhuthinte yuvathwam aakam, swantham yuvathwam aakaam, allenkil yuvathwathe kurichu ulla pratheeksha, sankalpam, thante thanne yuvakaalam aakaam..
allenkil ippozhathe vidhyarthikaleyum yuvakkaleyum patti ulla thaankalude chinthakalum aavam...
mail to priyanagr@gmail.com

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal