ചേലപ്പറമ്പ് നമ്പൂതിരി
ആഴിക്കെട്ടിന്നകത്തങ്ങഖില ഗുണഗണം
ചേരുമക്കുന്നലേശന്‍
വാഴും നാടുണ്ടനേകം പകലിരവവിടെ-
പ്പണ്ടു പേടിക്കവേണ്ടാ
കോഴിക്കോട്ടും നടപ്പാനിതുപൊഴുതെളുത-
ല്ലങ്ങു മാങ്കാവില്‍ നിന്ന-
മ്മാഴക്കണ്ണാള്‍ പറിക്കുന്നിതു യുവഹൃദയം
കാണ്‍കെടോ കാലദോഷം
..........................................
തണ്ടാര്‍മാതാം രമയ്ക്കോ തരളമലര്‍മിഴി-
ത്തയ്യലാളാമുമയ്ക്കോ
കൊണ്ടാടും മേനകയ്ക്കോ സരസിജമുഖിയാ-
മുര്‍വ്വശിയ്ക്കോ ശചിയ്ക്കോ
വണ്ടാര്‍പൂവേണിമാരാലടിമലര്‍ പണിയും
ഭാരതിക്കോ രതിക്കോ
കണ്ടാല്‍ സൌന്ദര്യമേറുന്നഴകിയ പനയ-
ഞ്ചേരി നാരായണിക്കോ?
ചഞ്ചല്‍ച്ചില്ലീലത്hയ്ക്കും പെരിയ മണമെഴും
പൂമുടിയ്ക്കും തൊഴുന്നേ-
നഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമ-
പ്പുഞ്ചിരിക്കും തൊഴുന്നേന്‍.
അഞ്ചമ്പന്‍ ചര്‍ന്നയൂനാം മനസി ഘനമുല-
യ്ക്കും മുലയ്ക്കും തൊഴുന്നേന്‍
നെഞ്ചില്‍ക്കിഞ്ചില്‍ കിടക്കും നെടിയ കുടിലത-
യ്ക്കൊന്നു വേറേ തൊഴുന്നേന്‍.
പൂന്തോട്ടത്തു നമ്പൂതിരി
പൂമെത്തമേലെഴുന്നേറ്റിരുന്നു ദയിതേ
പോകുന്നു ഞാനെന്നു കേ-
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദന-
പ്പൂവോടു ഗാഢം മുദാ
പൂമേനിത്തളിരോടു ചേര്‍ത്തഹമിനി-
ക്കണുന്നതെന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന കദന-
ച്ചൊല്ലിന്നു കൊല്ലുന്നു മാം.
..............................................
മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനെ
നാടന്‍ കച്ചയുടുത്തു മേനി മുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ-
പ്പാടത്തൂന്നു വരുന്ന നിന്‍ വരവു കണ്ടേറ്റം കൊതിക്കുന്നു ഞാന്‍.
Friday, November 23, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment