Thursday, November 22, 2007

ചാത്തുക്കുട്ടി മന്നാടിയാര്‍

ഉത്തരരാമചരിതം നാടകം

നിലാവെന്‍ കണ്ണിന്നു നീ താന്‍ മമ തനുവിനു നീ
നല്ല പീയൂഷമാണെന്‍
ജീവന്‍ നീ താന്‍ ദ്വിതീയം മമ ഹൃദയമതാ-
കുന്നു നീ സുന്ദരാംഗീ
ഏവം നീയിഷ്ടവാക്യം പലതുമനുസരി-
ച്ചോതിയൊന്നിച്ചു വാണ-
പ്പാവത്തെത്തന്നെ കഷ്ടം, ശിവശിവ,യിനി ഞാ-
നെന്തിനോതുന്നു ശേഷം.
............................................

കഷ്ടിച്ചെട്ടു വയസ്സു തൊട്ടിതുവരെ-
കൌതൂഹലത്താല്‍ വളര്‍-
ത്തിഷ്ടം പാരമുദിക്കയാല്‍ ഹൃദയമൊ-
ന്നായുള്ള മല്‍ക്കാന്തയെ
കഷ്ടം, ശൌനികാലയത്തില്‍ വളരും
പെണ്‍പക്ഷിയെപ്പോലെയി-
ദ്ദുഷ്ടന്‍ ഞാന്‍ കനിവെന്നിയേ കപടമായ്
കാലന്നു നല്‍കുന്നിതാ.
.......................................

കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി, ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമബാഹുവല്ലയോ?

1 comment:

Thiramozhi said...

നന്ദി, ശിവകുമാര്‍. എനിക്കു ഹൃദിസ്ഥമായ അതിലെ മറ്റൊരു ശ്ലോകം ഓര്‍മ്മയില്‍നിന്നെഴുതട്ടെ...

രേ രേ ദക്ഷിണഹസ്ത! വിപ്രതനയന്‍ ജീവിയ്ക്കുവാന്‍ വേണ്ടി നീ
ഘോരം ഖഡ്ഗമയയ്ക്ക ശൂദ്രമുനിതന്‍
നേരേ മടിയ്ക്കേണ്ടെടോ
പാരം ഗര്‍ഭഭരാര്‍ത്തയാം ക്ഷിതിജയെ
ക്കൈവിട്ട കെങ്കേമനാ
മീരാമന്റെയൊരംഗമാകിന നിന-
ക്കെങ്ങുന്നു വന്നൂ കൃപാ!

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal