ചട്ടമ്പിസ്വാമികള്‍
മാണിക്യമാമലയില്‍ മഞ്ജുജലക്കുളത്തിന്‍
കോണില്‍ക്കുരുത്തു വളരും ചെറുകൈത തന്‍ മേല്‍
കാണക്കൊതിക്ക വിലസുന്ന സുമത്തെ വെല്ലും
കായത്തെയൊന്നു കണി കാണ്മതിനെന്നു കിട്ടും?
ലോലക്കണ്ണാം ലുമത്തിന്‍ ചെറുമുനയണുവോ-
ളം ചുളിച്ചൊന്നു നോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമര ഞൊടിയില്‍-
ത്തോന്നിനിന്നങ്ങുമായും
കൂലം വിട്ടോരു ശക്തിക്കുടയവളവളെന്‍
ചിത്തരംഗത്തിലാടും
ബാലപ്പെണ്‍ കല്‍പ്പകപ്പൂങ്കൊടി തവ മനമാം
ദാരുവില്‍ച്ചുറ്റിടട്ടേ.
............................................
മേലേ മേലേ പയോധൌ തിരനിരയതു പോല്‍
ഗദ്യപദ്യങ്ങളോര്‍ക്കും
കാലേകാലേ ഭവിപ്പാന്‍ ജഗമതിലൊളിയായ്
ചിന്നിടും തേങ്കുഴമ്പേ,
ബാലേ ബാലേ മനോജ്ഞേ പരിമൃദുലതനോ,
യോഗിമാര്‍ നിത്യമുണ്ണും
പാലേ, ലീലേ വസിക്കെന്‍ മനസി സുകൃതസ-
ന്താനവല്ലീ സുചില്ലീ.
എം.ആര്‍.കൃഷ്ണവാര്യര്‍
ധാടിയ്ക്കദ്രിയിലങ്കുരിച്ചണിശിലാ-
തല്പത്തിലേറി ദ്രുതം
ചാടി ഝര്‍ഝര ചാരു നിര്‍ഗ്ഗളഗളല്‍
സംഗീതവര്‍ണ്ണങ്ങളെ
പാടിത്താളമടിച്ചലഞ്ഞലയൊടും
കൂടി പ്രസന്നാനനം
തേടിപ്പാഞ്ഞൊഴുകുന്നൊരാറുമരികില്‍
കാണപ്പെടുന്നുണ്ടഞ്ജസാ.
........................................
കണ്ണാര്‍ക്കും കണ്ടിടാതുള്ളിരുളിലിഹ നട-
ക്കുന്നതാരാ? പുലച്ചി-
പ്പെണ്ണാണേ തമ്പുരാനേ, തടിവിറകു പെറു-
ക്കീടുവാന്‍ താമസിച്ചേന്‍
ഉണ്ണാന്‍ മേടിച്ചൊരിക്കല്ലരിയുരിയാ-
ണമ്മയാണച്ചനാണെന്‍
കണ്ണാണേ തീണ്ടിയെന്നാ,ലതടിയനറിയാ-
ഞ്ഞാണു കുഞ്ഞാണെ സത്യം.
Friday, November 23, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment