Friday, November 2, 2007

തുഞ്ചത്താചാര്യന്‍ വീണ്ടും

ഭാഗവത കീര്‍ത്തനം

കരളില്‍ വിവേകം കൂടാതേ ക-
ണ്ടരനിമിഷം ബത! കളയരുതാരും
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം, നാരായണ ജയ

കാണുന്നൂ ചിലര്‍ പലതുമുപായം
കാണുന്നില്ല മരിക്കുമിതെന്നും
കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ, നാരായണ ജയ

കിമപി വിചാരിച്ചീടുകില്‍ മാനുഷ-
ജന്മനി വേണം മുക്തി വരേണ്ടുകില്‍
കൃമിജന്മത്തിലുമെളുതായ് വരുമീ
വിഷയസുഖം ബത, നാരായണ ജയ

കീഴില്‍ച്ചെയ്ത ശുഭാശുഭകര്‍മ്മം
മേലില്‍ സുഖദു:ഖത്തിനു കാരണം
സുഖമൊരു ദു:ഖം കൂടാതേ ക-
ണ്ടൊരുവനുമുണ്ടോ നാരായണ ജയ

കുന്നുകള്‍ പോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാല്‍ യമഭടര്‍, നാരായണ ജയ

കൂപേ വീണുഴലുന്നതു പോലേ
ഗേഹേ വാണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകില്‍ മുനിജന-
വാക്കുകള്‍ പറയാം, നാരായണ ജയ

കെട്ടുകളായതു കര്‍മ്മം, പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ, ദൃഢം
കെട്ടുകളോ ഫലഭുക്ത്യാ തീരും
കേട്ടായിനിയും, നാരായണ ജയ

കേള്‍ക്കണമെളുതായുണ്ടു രഹസ്യം
ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാല്‍ക്കല്‍ നംസ്കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം, നാരായണ ജയ

കയ്യില്‍ വരുന്നതു കൊണ്ടു ദിനങ്ങള്‍
കഴിക്ക, ഫലം പുനരിച്ഛിക്കൊല്ലാ
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിനു തുച്ഛം, നാരായണ ജയ

കൊടിയ തപസ്സുകള്‍ ചെയ്തോരോ ഫല-
മിച്ഛിച്ചീടുകില്‍ മുക്തി വരാ ദൃഢം
അടിമലര്‍ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവര്‍, നാരായണ ജയ

കോപം കൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോര്‍ക്ക സമസ്തം
സുഖവും ദു:വുമനുഭവകാലം
പോയാല്‍ സമമിഹ, നാരായണ ജയ

കൌതുകമൊന്നിലുമില്ലിനി, മഹതാം
ഭഗവദ്ഭക്തന്മാരൊടു കൂടി
ഭഗവദ്ഗുണ കഥന്‍ശ്രവങ്ങ-
ളൊഴിഞ്ഞൊരു നേരം, നാരായണ ജയ

കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജസായൂജ്യത്തെ
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തുപിറന്നാല്‍, നാരായണ ജയ

ഭൂജന്മാര്‍ജ്ജിത കര്‍മ്മമശേഷം
തിരുമുല്‍ക്കാഴ്ച്ച നിനക്കിഹ വച്ചേന്‍
ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം, നാരായണ ജയ
...................................................
...................................................


ഹരിനാമകീര്‍ത്തനത്തിലെ

ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജനനാ‍-
ന്ത്യത്തോളം പരമഹാമായ തന്റെ ഗഹി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമ

അന്‍പേണ്മെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അന്‍പത്തൊന്നക്ഷരവുമോരോന്നിതെന്‍ മൊഴിയി-
ലന്‍പോടെ ചേര്‍ക്ക, ഹരി നാരായണായ നമ

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ, ഹരി നാ‍രായണായ നമ

ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്‍ മഹിമയാര്‍ക്കും തിരിക്കരുതു
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി, ഹരി നാരായണായ നമ
..................................................................
***********************************

അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും
കലഹം കണ്ടൊരദ്ഭുത രസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലവുമിങ്ങനെ നവനവരസ-
മിടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാസിക
സുമന്ദഹാസവുമധര ശോഭയും.....
..........................................

തുടങ്ങിയ വരികളും നമുക്കു തന്ന മഹാനുഭാവന് പ്രണാമം.

സകലശുകകുലവിമലതിലകിത കളേബരേ
സാരസ്യപീയൂഷസാര സര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ.

കേട്ടാ‍ല്‍ മതിവരാത്ത ഭാഷയ്ക്ക് പ്രണാമം!

No comments:

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal