1. ഭാഷ : ഒരു കാമുകനെങ്ങനെ ഉപയോഗിക്കും പഴകിപ്പിഞ്ഞിയ വാക്കുകള്? കാമുകനു വേണ്ടി ദാഹിക്കുന്ന ഒരുവള് ഭാഷാപണ്ഡിതന്റെയോ വ്യാകരണവിദഗ്ധന്റെയോ കൂടെക്കിടക്കണമെന്നുണ്ടോ? എന്റെ പെണ്ണിനോട് ഞാനൊന്നും ഉരിയാടിയില്ല പ്രണയത്തിന്റെ വിശേഷണങ്ങള് പെട്ടിയിലാക്കി എല്ലാ ഭാഷകളില് നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തു 2.വേനലില്: തീരത്ത് വേനല് കായുമ്പോള് നിന്നെയോറ്ക്കും കടലിനോട് നിന്നെക്കുറിച്ച് ഞാന് പറഞ്ഞുവെങ്കില് തീരങ്ങളുപേക്ഷിച്ച് ചിപ്പികളും മീനുകളുമിട്ടെറിഞ്ഞ് അതെന്നോടൊപ്പം പോരും 3. ഓരോ ചുംബനവും: നീണ്ട വിരഹം കഴിഞ്ഞ് നിന്നെയുമ്മവെക്കുമ്പോള് ചുവന്ന എഴുത്തുപെട്ടിയിലേക്ക് തിരക്കിട്ടെഴുതിയ പ്രണയലേഖനം ഇടുകയാണ് എന്നു തോന്നും 4. തിരിയും വെട്ടവും: വെട്ടം റാന്തലിനെക്കാള് മുഖ്യം നോട്ടുബുക്കിനെക്കാള് കവിതയും ചുണ്ടുകളെക്കാള് ചുംബനവും മുഖ്യം എന്നെയും നിന്നെയുംകാള് പ്രധാനം ഞാന് നിനക്കയച്ച കത്തുകള് നിന്റെയഴകും എന്റെ ഭ്രാന്തും ലോകമറിയുവാന് അവ മാത്രമാണ് ആധാരം
Friday, May 14, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment