Friday, December 4, 2009

കൊടമത്ത

പോപ്പിയും ജോൺസും അന്നുണ്ടായിട്ടില്ല.  കുട തന്നെ വിശിഷ്ടവസ്തുവായിരുന്നു.  അന്ന്‌ അമ്പലപ്പുഴയിൽ ഒരു കടയുണ്ടായിരുന്നു.  കൊടമത്തയുടെ.  യഥാർത്ഥപേർ എനിക്കിന്നുമജ്ഞാതം.  കുട നന്നാക്കാനും വാങ്ങാനും ഒരേയൊരാശ്രയം.

തിളങ്ങുന്ന ജുബ്ബയും മുണ്ടും സ്വർണ്ണച്ചെയിനുള്ള വാച്ചും സ്വർണ്ണമാലയും  ആയിരുന്നു കൊടമത്തയുടെ വേഷം.  അവധിദിനങ്ങളിൽ ആയിരിക്കും വിശേഷാൽ ലേലം.  പുതിയ ഒരു കുട മടക്കിയും നിവർത്തിയും കാട്ടി ആൾക്കൂട്ടത്തിനു നടുവിൽ മത്ത.  പിന്നെ കുടയുടെ വിശേഷങ്ങൾ ഉച്ചത്തിൽ വിളിച്ചോതി ലേലം തുടങ്ങും.  "ജപ്പാൻ കുതിരേ, ജർമ്മൻ കാലേ, സിംഗപ്പൂർ ശീലേ, സിലോൺ കമ്പീ" ... അങ്ങനെ നീണ്ടുപോകും.  "മൊതലായില്ലേൽ കാശ്‌ മടക്കിത്തരും."

ഇതിന്റെയൊക്കെ കൂടെ ശാഖാബിസിനസ്സായി പലിശയ്ക്ക്‌ പണം കൊടുക്കുകയും ചെയ്തിരുന്നു എന്നാണോർമ്മ.  ഇപ്പോഴും ഓർക്കും കുടപ്പരസ്സ്യങ്ങൾ കാണുമ്പോൾ കൊടമത്തയെ.

1 comment:

Unknown said...

Short and Smart. I liked the simplicity and looking forward to see more...

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal