തിളങ്ങുന്ന ജുബ്ബയും മുണ്ടും സ്വർണ്ണച്ചെയിനുള്ള വാച്ചും സ്വർണ്ണമാലയും ആയിരുന്നു കൊടമത്തയുടെ വേഷം. അവധിദിനങ്ങളിൽ ആയിരിക്കും വിശേഷാൽ ലേലം. പുതിയ ഒരു കുട മടക്കിയും നിവർത്തിയും കാട്ടി ആൾക്കൂട്ടത്തിനു നടുവിൽ മത്ത. പിന്നെ കുടയുടെ വിശേഷങ്ങൾ ഉച്ചത്തിൽ വിളിച്ചോതി ലേലം തുടങ്ങും. "ജപ്പാൻ കുതിരേ, ജർമ്മൻ കാലേ, സിംഗപ്പൂർ ശീലേ, സിലോൺ കമ്പീ" ... അങ്ങനെ നീണ്ടുപോകും. "മൊതലായില്ലേൽ കാശ് മടക്കിത്തരും."
ഇതിന്റെയൊക്കെ കൂടെ ശാഖാബിസിനസ്സായി പലിശയ്ക്ക് പണം കൊടുക്കുകയും ചെയ്തിരുന്നു എന്നാണോർമ്മ. ഇപ്പോഴും ഓർക്കും കുടപ്പരസ്സ്യങ്ങൾ കാണുമ്പോൾ കൊടമത്തയെ.
1 comment:
Short and Smart. I liked the simplicity and looking forward to see more...
Post a Comment