പതിനാലാം നൂറ്റാണ്ടില്‍ മധ്യമലയാളകാലത്തെ കാവ്യശില്പം.
മാതൃകാശ്ലോകങ്ങള്‍
നാഭീപദ്മം നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്‍ മേല്‍ ബത, മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍ വേദത്തിന്‍ പരമപൊരുളാം നമ്മുടെ തമ്പിരാനെ.
നീലസ്നിഗ്ദ്ധം ഗഗനതലമാം മിക്ക മേല്‍ത്തട്ടി തന്‍ കീഴ്
പാലാര്‍വെള്ളത്തിര നുര തരം ചേര്‍ന്ന ഭോഗീന്ദ്രഭോഗേ
മാര്‍വ്വില്‍ത്തങ്ങും മണിവരമഹാദീപികേ പൂവില്‍ മാതി-
ന്നോമല്‍പ്പൂണ്‍പായ്ത്തെളിവില്‍ മരുവും ഭാഗ്യസീമന്‍ നമസ്തേ.
മന്റില്‍ച്ചെല്‍വം പെരിയ തിരുവമ്പാടിയില്‍ കൂടിയാടി-
ക്കന്റില്‍ക്കൂടിത്തെളിവൊടു കളിച്ചീടുമമ്മൂര്‍ത്തി തന്നെ
കന്റേക്കൊണ്ടങ്ങട മഴ തടുത്താച്ചിമാര്‍ വീടു തോറും
ചെന്റപ്പാല്‍നെയ് പരുകി മരുവും കണ്ണനെക്കൈതൊഴേണ്ടും.
കാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്ത ശോഭം
പീലിക്കണ്ണാല്‍ക്കലിതചികുരം പീതകൌശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃ
Thursday, November 22, 2007
Subscribe to:
Post Comments (Atom)
2 comments:
ശിവകുമാര്‍ അമ്പലപ്പുഴ,
സ്വാഗതം. സന്ദേശ കാവ്യങ്ങളുടെ സാംബിളുകളെല്ലാം ബ്ലോഗിലേക്കു പോരട്ടെ...
അതിന്റെ വ്യാഖ്യാനകൂടി ഉണ്ടെങ്കില്‍ മനസ്സിലാക്കാമായിരുന്നു.അന്നത്തെ സാമൂഹ്യ ചിത്രം.
ശിവകുമാര്‍,
ഇപ്പറഞ്ഞ ശ്ലോകങ്ങളൊക്കെ (മന്നാടിയാര്‍, ഉണ്ണുനീലി സന്ദേശം....) എന്നു മാത്രമല്ല മലയാളത്തിലേയും സംസ്കൃതത്തിലേയും നാലായിരത്തില്‍പ്പരം (അതേ, നാലായിരം!) ശ്ലോകങ്ങള്‍ യഹൂ ഗ്രൂപ്പിന്റെ അക്ഷരശ്ലോക സദസ്സില്‍ കാണാം. പ്രസിദ്ധ ബ്ലോഗുകാരായ ഉമേഷ് (ഗുരുകുലം), രാജേഷ് വര്‍മ്മ (നെല്ലിക്ക), വിശ്വപ്രഭ എന്നിവരൊക്കെയാണ് സംഘാടകര്‍.
മന്നാടിയാര്‍ ശ്ലോകം “ന്‍ലാവെന്‍ കണ്ണിനു” എന്നണ്, നിലാവെന്‍ കണ്ണീനു” എന്നല്ല.
Post a Comment