Saturday, October 6, 2007

ഗൌളിശാസ്ത്രം


അത്താണിയിലെന്തുണ്ടാ-
യൊരുത്തനെപ്പത്തുപേ-
രുത്തരത്തില്‍ കെട്ടിത്തൂക്കവേ
ഉത്തരം വീണു പത്തും ചത്തു
ഉത്തരവായുത്തരം താങ്ങിയ
ഗൌളി തന്നെയേല്‍ക്കട്ടെ-
യുത്തരവാദിത്തം പത്തുവീട്ടിലും
ചെല്ലും ചെലവും കൊടുക്കണം.

തലയ്ക്കുമേല്‍ ഭൂമി
താഴെയാകാശം, ഗൌളി
ചിലച്ചുപോയാല്‍ നിമിത്തം
രക്ഷയറ്ററുത്തിട്ട വാല്‍ താഴെ
രക്തമിറ്റിപ്പിടയ്ക്കുന്നു.

കഞ്ഞിയായ് മീതേ നീതി
വേവാത്ത ബോധം താഴെ
അടുപ്പില്‍ തിളയ്ക്കും വിധി-
ക്കലത്തില്‍ കുതിച്ചു ഗൌളി.

തൂക്കിയിട്ടും ചാവാത്ത
ഭാഗ്യവാനതാഘോഷി-
ച്ചുറങ്ങാന്‍ കിടന്നു പിന്നെ
ഉണര്‍ന്നതേയില്ല
തലവിധി മായുമോ, ചതിച്ചു
തലേന്നു കുടിച്ച കഞ്ഞി.

ഏട്ടിലെ ഞായങ്ങളെക്കാള്‍
എത്ര ലളിതം ഗൌളിശാസ്ത്രം.

No comments:

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal