മഴ തുടം പെയ്തിറങ്ങവേ
കുടയുടെ ലഹരി
കുടയെഴാതെ നില്‍ക്കെ
പിടയുമൊരു തുള്ളി
പുതുമഴ പ്രിയതരം പനി തരും
ജ്വരമാപിനിയില്‍ രസ-
മുയരുമുടല്‍ച്ചൂടുമൊപ്പം
രോമകൂപങ്ങളില്‍ പനി കുളിരുമ്പൊഴും
തോരാതെ പൊള്ളുന്ന സൌഹ്രുദം
ഇടയൊട്ടിയ ചില്ലുകുഴലില്‍ തിരികെ
അമരുവാനാകാതെ നില്‍ക്കും
അതിഥികളൊഴിഞ്ഞ പനിയറ
ജനല്‍ച്ചില്ലിലൊരു
മിഴിത്തുള്ളി മുട്ടുന്നു
പൊള്ളും കിടക്കയില്‍
പാതിബോധം പുലമ്പുന്നു
‘മഴ മഴ’
പൊട്ടിത്തുറക്കുന്ന വിണ്ണും
ഞെട്ടിത്തരിക്കുന്ന മണ്ണും
വെള്ളിനൂലിഴയരഞ്ഞാണഴി-
ഞ്ഞാലക്തികാനന്ദ സംഗമം
മാനത്തു മാര്‍ചേര്‍ത്ത കനിവില്ല
ദ്ദൂരങ്ങളെത്തിച്ച കാറ്റില്ല
വെയില്‍ തന്ന വര്‍ണ്ണവില്‍-
വടിവുമില്ലെങ്കിലെന്ത് നിന്‍
വരവിന്റെ മണ്മണം തരിക
ഇല്ലാത്ത വഴികള്‍ ചമച്ചു നീ-
യൊഴുകുന്ന ചാലിലെ-
പ്പച്ചപ്പ് തരിക
താഴെത്തടങ്ങളില്‍
ചേറാര്‍ന്ന വഴികളില്‍
ചേര്‍ന്ന പാഴ്പ്പൂ തരിക
മാനം മറന്നെന്റെ
മണ്ണിലേയ്ക്കാഴുക
തുണയ്ക്കെന്റെ
പനി വരും
പനിയിലെന്‍ ശ്വാസമു-
ണ്ടുടലിന്റെയുഷ്ണമു-
ണ്ടതില്‍ നിന്നു മുളകുത്തും
പനിക്കൂര്‍ക്ക.
കുടയുടെ ലഹരി
കുടയെഴാതെ നില്‍ക്കെ
പിടയുമൊരു തുള്ളി
പുതുമഴ പ്രിയതരം പനി തരും
ജ്വരമാപിനിയില്‍ രസ-
മുയരുമുടല്‍ച്ചൂടുമൊപ്പം
രോമകൂപങ്ങളില്‍ പനി കുളിരുമ്പൊഴും
തോരാതെ പൊള്ളുന്ന സൌഹ്രുദം
ഇടയൊട്ടിയ ചില്ലുകുഴലില്‍ തിരികെ
അമരുവാനാകാതെ നില്‍ക്കും
അതിഥികളൊഴിഞ്ഞ പനിയറ
ജനല്‍ച്ചില്ലിലൊരു
മിഴിത്തുള്ളി മുട്ടുന്നു
പൊള്ളും കിടക്കയില്‍
പാതിബോധം പുലമ്പുന്നു
‘മഴ മഴ’
പൊട്ടിത്തുറക്കുന്ന വിണ്ണും
ഞെട്ടിത്തരിക്കുന്ന മണ്ണും
വെള്ളിനൂലിഴയരഞ്ഞാണഴി-
ഞ്ഞാലക്തികാനന്ദ സംഗമം
മാനത്തു മാര്‍ചേര്‍ത്ത കനിവില്ല
ദ്ദൂരങ്ങളെത്തിച്ച കാറ്റില്ല
വെയില്‍ തന്ന വര്‍ണ്ണവില്‍-
വടിവുമില്ലെങ്കിലെന്ത് നിന്‍
വരവിന്റെ മണ്മണം തരിക
ഇല്ലാത്ത വഴികള്‍ ചമച്ചു നീ-
യൊഴുകുന്ന ചാലിലെ-
പ്പച്ചപ്പ് തരിക
താഴെത്തടങ്ങളില്‍
ചേറാര്‍ന്ന വഴികളില്‍
ചേര്‍ന്ന പാഴ്പ്പൂ തരിക
മാനം മറന്നെന്റെ
മണ്ണിലേയ്ക്കാഴുക
തുണയ്ക്കെന്റെ
പനി വരും
പനിയിലെന്‍ ശ്വാസമു-
ണ്ടുടലിന്റെയുഷ്ണമു-
ണ്ടതില്‍ നിന്നു മുളകുത്തും
പനിക്കൂര്‍ക്ക.
3 comments:
വായിച്ചുട്ടോ... ഇഷ്ടായി..
ഇതില്‍ കൂടൂതല്‍ പറയാന്‍ ഞാന്‍ ആളല്ല.
i read your "pani koorkka" i like that very much, its really an interesting one.
it's a nice poem. valare ishtaayi.
Post a Comment