അമ്പിനു പ്രണയം ഇരയോട്
കയറിന് കാളക്കഴുത്തിനോട്
കടലിന് കരയില്‍ പിടയുന്ന മീനിനോട്
ആകാശത്തിന് പൊലിഞ്ഞടരുന്ന
നക്ഷത്രത്തിനോട്
വേരിന് വറ്റിയ കിണ്റിനോട്
പൂവിന് ശലഭമാകാതെ പോയ
മുട്ടയോട്
ആരുമില്ലാത്തവന്
അവനോടു തന്നെയും.
പുഴയില്‍ തുണി കഴുകുന്ന
പെണ്‍കുട്ടി പറഞ്ഞു
'എന്റെ പ്രേമം
ഈ വിരലിനോട്
കാണാച്ചുളിവുകളിലെ
ചെളി കളയാനും
സോപ്പുപത നീറുന്ന
കണ്ണു തുടയ്ക്കാനും
കാട്ടപ്പകള്‍ക്കിടയില്‍
ഒളിഞ്ഞുനോക്കുന്ന
കരിങ്കണ്ണില്‍ ചൂണ്ടാനും
ഇതു മാത്രമല്ലേയുള്ളൂ.
പണിയൊഴിഞ്ഞ നേരത്ത്
എങ്ങും പോകാതെ തന്നെ
എവിടൊക്കെ കൊണ്ടുപോയി
എന്തെല്ലാം കാണിച്ചുതന്നു
ഇത്തിരിപ്പോന്ന
ഈ വിരല്‍.'
Saturday, August 4, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment