Saturday, April 3, 2010

പേടിപ്പിക്കല്ലേ വായനക്കാരനെ...

പി.രാമനെന്ന കവിയെ ഞാന് കണ്ടിട്ടുമില്ല പരിചയപ്പെട്ടിട്ടുമില്ല. കവിത വായിച്ച്ട്ടുണ്ട്.  എസ്.ജോസഫ് എന്റെ സുഹൃത്താണ്. ഇത്തരമൊരു ചറ്ച്ച കൊണ്ട് എസ്.ജോസഫ് ഉദ്ദേശിക്കുന്ന ഒരു നന്മയും മലയാളകവിതയ്ക്കുണ്ടാവാന് പോകുന്നില്ല. മാതൃഭൂമിക്ക് വീണുകിട്ടിയ ഒരു കാമ്പയിന് മാത്രമായി ഇതവശേഷിക്കും.  അതുകൊണ്ട് തന്നെയല്ലേ ഇടപെടേണ്ട പലരും ഇതില് തലയിടാത്തത്. ജയമോഹന് ജയമോഹന്റെ അഭിപ്രായങ്ങള് പറയാം, മുന്നോട്ടുപോകാം വേണമെങ്കില് മാറ്റിപ്പറയുകയും ചെയ്യാം. എന്റെയറിവില് ജയമോഹന്റെ അന്നത്തെ നിലപാടിനോട് വിയോജിച്ചവരാണ് ഏറെയും.  ഈ രാമന്-ജോസഫ് സംവാദത്തിന് ആറേഴു മാസം മുമ്പ് തലസ്ഥാനത്തെ ഒരു സ്വകാര്യസദസ്സില് ഇത് അനൌപചാരികമായി ചറ്ച്ച ചെയ്തപ്പോള് കിട്ടിയ അറിവാണ് ഞാന് സൂചിപ്പിച്ചിട്ടുള്ളതും.  സിനിമയില് ‘പാവങ്ങളുടെ ബച്ചന്, പാവങ്ങളുടെ മമ്മൂട്ടി’ എന്നൊക്കെ പട്ടങ്ങള് പടച്ചുവിടുമ്പോലെ കവിതയിലും വേണോ ‘പാ‍വങ്ങളുടെ സച്ചിദാനന്ദനും പാവങ്ങളുടെ കമലാസുരയ്യയും’ ഒക്കെ? കവിത തന്നെ പാവങ്ങളുടേതാണല്ലോ.  കവികള് പരമപാവങ്ങളും.  സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്നതിനുള്ള തത്രപ്പാടില് മറ്റവനെ മറയാക്കുന്ന അനാവശ്യവികൃതികള്.  മലയാളകഥാകാരന്മാറ്ക്കിടയിലില്ലാത്ത ഈ കിറിക്കിട്ടുകുത്തിക്കളി കവിതയിലെന്തിനാണ്? വരേണ്യനായ ആറ്.രാമചന്ദ്രന് സാറിന്റെ ചില കവിതകളാണ് ഏറ്റവും ആദ്യത്തെ കീഴാളപക്ഷകവിതാരചന എന്നാണ് എന്റെ നിരീക്ഷണം. രാമനെയും ജോസഫിനെയും കേട്ടിട്ടുപോലുമില്ലാത്ത എത്രയോ പേറ്ക്ക് എത്ര ആരാധനയാണ് മുരുകന് കാട്ടാക്കടയെയും അദ്ദേഹത്തിന്റെ കവിതകളെയും. ജയമോഹനെ അവര് കേട്ടിട്ടേയുണ്ടാവില്ല.  ആരും വിസ്മരിക്കരുതാത്ത ഒന്നുണ്ട്, ഇടം, വായനക്കാരന്റെ ഇടം.  അവിടെയിരുന്ന് അവന് നിറ്ണ്ണയിക്കുന്നുണ്ടാകും ഓരോ എഴുത്താളന്റെയും ഇടം.  അവന് തീരെ താത്പര്യമില്ലാത്ത ഒരു ഐറ്റമുണ്ട്, സാഹിത്യസംവാദങ്ങള്. പക്ഷേ നിറ്ഭാഗ്യവശാല് നല്ല കവിതയ്ക്ക് പകരം ഏറ്റവും അധികം അവന് കൊടുത്തുകൊണ്ടിരിക്കുന്നത് അതുതന്നെ.

1 comment:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അക്ഷരാർഥത്തിൽ ശരി. ആ അഭിമുഖ്മ വായിച്ചപ്പോൾ ഞാനും ചിന്തിച്ചത് ഏകദേശം ഇതൊക്കെത്തന്നെയായിരുന്നു. അനാവശ്യമായ മസിലുപിടുത്തം ഒരു വാസനാവികൃതിയല്ലേ?

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal