Wednesday, December 9, 2009

കുഞ്ചന്റെ മിഴാവ്

അമ്പലപ്പുഴ ക്ഷേത്രത്തില് പോയിട്ടുണ്ടോ?  പടിഞ്ഞാറെനട വഴി പ്രവേശിക്കൂമ്പോള് ഇടതുഭാഗത്ത് ചരിത്രസ്മാരകമായ കളത്തട്ട് കാണാം.  കുഞ്ചന് നമ്പ്യാര് തുള്ളിയതിന്റെ ഖ്യാതിയുമായി നിലകൊള്ളുന്ന ആ തട്ടില് അദ്ദേഹം ഉപയോഗിച്ചതായി കരുതപ്പെടുന്ന മിഴാവ് പ്രദറ്ശിപ്പിച്ചിട്ടുണ്ട്.  കവിയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണത്രേ അതവിടെ വെച്ചിരിക്കുന്നത്.  ഐതിഹ്യകഥയില് കേട്ടിട്ടുള്ളത് ചാക്യാരുടെ കൂത്തിന് മിഴാവ് വായിക്കയായിരുന്ന കുഞ്ചന് ഇടയ്ക്കൊന്ന് മയങ്ങിയതിന് ചാക്യാര് അദ്ദേഹത്തെ അധിക്ഷേപിക്കയും ചെയ്തു എന്നുമാണ്.  ആ അപമാനം മനസ്സുനീറ്റിയ കുഞ്ചന് ജനകീയഭാഷയില് തുള്ളല്ക്കഥ രചിച്ച് അവതരിപ്പിക്കയും, കൂത്തിന് കാണികളില്ലാതെയായ ചാക്യാര് രാജാവിനോട് ആവലാതി ബോധിപ്പിക്കയും ചെയ്തു.  അതേത്തുടറ്ന്ന് രാജാജ്ഞയാല് നിരോധിക്കപ്പെട്ട തുള്ളല് അവിടെ പുനരാരംഭിച്ചത് അടുത്തിടെ മാത്രമാണ്.  

മലയാളത്തിലെ ജനകീയകവി എന്നുദ്ഘോഷിക്കപ്പെടുന്ന കുഞ്ചന് സഹിക്കേണ്ടിവന്ന ക്രൂരമായ അപമാനത്തിന്റെ പ്രതീകമാണല്ലോ ആ മിഴാവ്.   അത്തരമൊരു ‘അവഹേളനസ്മാരകം’ ആദരവിനു പകരം ആവറ്ത്തിച്ച് അപമാനം നല്കുകയാണല്ലോ ചെയ്യുക.   ദണ്ഡിയിലും നൌഖാലിയിലും കാതങ്ങള് നടന്നുതീറ്ത്ത മഹാത്മാവിന്റെ ചെരുപ്പ് അമൂല്യമായ സ്മാരകമാകുന്നു.  സൌത് ആഫ്രിക്കയില് തീവണ്ടിയില് നിന്ന് ആ മാഹാനുഭാവനെ തൊഴിച്ചുതള്ളി പല്ലികൊഴിച്ച വെള്ളക്കാരന്റെ ഷൂസ് പ്രദറ്ശിപ്പിച്ചാല് അത് ഗാന്ധിയെ അവഹേളിക്കലാവും.  

കുഞ്ചന് ജന്മം നല്കിയ തുള്ളല്പ്രസ്ഥാനത്തിലായാലും ഒരിടത്തും മിഴാവെന്ന വാദ്യോപകരണത്തിന് ഇടമുണ്ടായിട്ടില്ല.  


2 comments:

Anonymous said...

ബാബറിക്കെട്ടിടം തകർത്തപോലെ ആ മിഴാവും അടിച്ചുപൊളിച്ചേക്കുക.

Pramod.KM said...

ഒരു കലയുടെ ആരംഭം കുറിക്കാന്‍ കാരണമായി എന്നതിനാല്‍ എന്തുകൊണ്ടും സൂക്ഷിക്കാന്‍ യോഗ്യമായതു തന്നെയാണ് മിഴാവ്. ഉറങ്ങിപ്പോയതും, ചാക്യാര്‍ പരിഹസിച്ചതുമല്ലേ ഇവിടെ മോശമെന്നു പറയാവുന്ന കാര്യങ്ങള്‍ ? അല്ലാതെ മിഴാവെന്തു പിഴച്ചു?

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal