Tuesday, November 24, 2009

കിറുക്കൻ ഗോപാലപിള്ള

കിറുക്കൻ ഗോപാലപിള്ള

മുഷിഞ്ഞ ഒറ്റമുണ്ട്. കുപ്പായമില്ല. പൊടിപിടിച്ച നീണ്ട താടിയും മുടിയും. ദേഹത്ത് എവിടെയെങ്കിലും എപ്പോഴും ഒരു മുറിവും വെച്ചുകെട്ടും കാണും. അമ്പലപ്പുഴ ക്ഷേത്രമതിൽക്കെട്ടിനകത്തോ പടിഞ്ഞാറെനടയിലോ കാണും. താടിരോമങ്ങൾ ബലമായി തടവിക്കൊണ്ട് ഉറക്കെ വിളിച്ചുപറയും. “എടുക്കോ കൊണ്ടക്കൊടുക്കോ”. അതിന്റെ പിന്നിലെ ചിത്രം ആർക്കും വ്യക്തമല്ലായിരുന്നു. ഇന്നു വേണമെങ്കിൽ ഞാൻ ഒന്നു ശ്രമിക്കാം. “ഉള്ളവന്റെ കയ്യിൽ നിന്ന് എടുക്കൂ, ഇല്ലാത്തവൻ കൊടുക്കൂ”.

“കമ്മീഷണറാപ്പീസിന്റെ തെക്കെത്തിണ്ണയിൽ ഒണ്ട് കള്ളൻ. (ഉദ്ദേശിക്കുന്നത് ദേവസ്വം കമ്മീഷണറാപ്പീസ്). മൊത്തം കട്ടുതിന്നു.” പിന്നെ കുറെ നേരം നിശ്ശബ്ദം. “എന്നെ കൊല്ലാൻ വരുന്നേ. ആരെങ്കിൽമൊണ്ടോ ചോയിക്കാൻ”. ചിലപ്പോഴൊക്കെ വണ്ടിയോടിക്കുന്നതുപോലെ “ഡ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...” എന്ന ശബ്ദം മാത്രം പുറപ്പെടുവിച്ചുകൊണ്ട് നട്ടുച്ചവെയിലിൽ നിൽക്കുന്നത് കാണാം. ആരെങ്കിലും കൊടുക്കുന്ന കാശോ ഭക്ഷണമോ വാങ്ങും. ഒരു പ്രതികരണവും ഉണ്ടാവില്ല തിരിച്ച്.
ഗോപാലപിള്ളയ്ക്ക് യഥാർഥ്തത്തിൽ കിറുക്കുണ്ടായിരുന്നുവോ? അതോ കിറുക്ക് കേട്ടുനിന്ന മറ്റുള്ളവർക്കായിരുന്നോ?

3 comments:

anishchandran said...

touching

Unknown said...

An Elegent articulation of Gopala Pillai. It really took memories back to my school days ...on evey evening we used have an encouter with Goapala pillai.

How many of us remember him...

Kudos Chetta..nice work

Manoj

rohith said...

Really touching one............

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal