Friday, November 27, 2009

രാമുണ്ണിച്ചേട്ടനെന്ന അമ്പലപ്പുഴ രാമകൃഷ്ണപ്പണിക്കര്

രാമുണ്ണിച്ചേട്ടനെന്ന അമ്പലപ്പുഴ രാമകൃഷ്ണപ്പണിക്കര്

സമ്പൂറ്ണ്ണകലാകാരനെന്ന് പറയാവുന്ന ഒരാളായിരുന്നു രാമുണ്ണി.  അരവിന്ദന്റെ കുമ്മാട്ടിയിലെ കേന്ദ്രകഥാപാത്രമായി ലോകമരിയും.  അതിനപ്പുറം.....   നാദസ്വരം, പുല്ലാങ്കുഴല്, തകില്, ചെണ്ട, മദ്ദളം, മൃദംഗം, ഘടം, ഗഞ്ചിറ.... ഇതൊക്കെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.  കറ്ണ്ണാടകസംഗീതം, കഥകളിപ്പദം, ഹിന്ദുസ്ഥാനി.... പാടുമായിരുന്നു.  കഥകളി, ഭരതനാട്യം, നാടോടിനൃത്തം പഠിപ്പിച്ചിരുന്നു.  കഥകളിയില് അംബരീഷ്ചരിതത്തിലെ സുദറ്ശനം, ബാണയുദ്ധത്തിലെ ശിവജ്വരം, ദക്ഷയാഗത്തിലെ വീരഭദ്രനൊപ്പമുള്ള ഭദ്രകാളി... കുഞ്ഞുനാളില് കണ്ട ഓറ്മ്മകള്.  പ്രായഭേദമില്ലാതെ സൌഹൃദങ്ങള്.

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കെനടയിലെ മന്ത്രശാല.  രാമുണ്ണിച്ചേട്ടനും ചില കൂട്ടുകാരും.  മുറുക്കാനുള്ള വട്ടംകൂട്ടുകയാണ്.  10-12 വയസ്സുള്ള ഒരു പയ്യനോട് ചോദ്യം.  ടൂറിസ്റ്റ് എന്നുവെച്ചാലെന്ത്?  കയ്യിലിരുന്ന പാതിവെട്ടിയ പാക്ക്(അടയ്ക്ക) പിന്നിലൊളിപ്പിച്ചുകൊണ്ടാണ് ചോദ്യം.  പയ്യന്റെ ഉത്തരം- ‘ഓ... എനിക്കറിയാം, പാക്ക് അല്ലേ‘.  അല്ലല്ലോ എന്ന് രാമുണ്ണി.  പാക്ക് ഒന്നുകൂടി ഭദ്രമായി ഒളിപ്പിച്ചു പിടിക്കുന്നു.  ഇത്തവണ പയ്യന് ഒട്ടുമുണ്ടായില്ല സംശയം.  ‘പറയട്ടേ... വെട്ടിയ പാക്ക്.’

പടിഞ്ഞാറെനടയിലൂടെ സ്ഥിരം കൂട്ടുകാരൊത്തു നടന്നുവരികയായിരുന്നു രാമുണ്ണി.  കാല് ഒരു കല്ലില് തട്ടി മുറിഞ്ഞു.  ചോര കിനിയുന്നതിനൊപ്പം പെട്ടെന്നുതന്നെ നീരുവന്നു വീറ്ക്കുകയും ചെയ്തു.  രാമുണ്ണിയുടെ സ്വന്തം കമന്റ്.  ‘ഇപ്പൊ കണ്ടോടാ.  ചോരയും നീരുമുള്ളവനാ രാമുണ്ണിയെന്ന്.’

1 comment:

മനോജ് കുറൂര്‍ said...

ശിവകുമാര്‍, ഇത്രയും മതിയോ? എങ്കിലും നന്നായി. ഒരിക്കല്‍ സാക്ഷാല്‍ മാലി വരാന്‍ താമസിച്ചപ്പോള്‍ പുല്ലാങ്കുഴലുമായി രാവുണ്ണിപ്പണിക്കര്‍ സ്റ്റേജില്‍ കയറിയതും, താമസിച്ചുവന്ന മാലി രാവുണ്ണിപ്പണിക്കരുടെ വായന കഴിയുംവരെ കാത്തു നിന്നതും കേട്ടിട്ടുണ്ട്. കുമ്മാട്ടിയിലേക്ക് അദ്ദേഹത്തെ സെലെക്റ്റ് ചെയ്തതിന്റെ രസകരമായ കഥ ആലഞ്ചേരി മണി പറഞ്ഞും അറിയാം. ടി. കെ. രാജീവ് കുമാറിനെ കണ്ടപ്പോള്‍ അദ്ദേഹം സ്വന്തം മുത്തശ്ശന്‍ ശങ്കരനാരായണപ്പണിക്കരെക്കുറിച്ച് വാചാലനായപ്പോ‍ള്‍ എനിക്കറിയേണ്ടിയിരുന്നത് രാവുണ്ണിപ്പണിക്കരെക്കുറിച്ചായിരുന്നു :)ശിവകുമാര്‍, ഓര്‍മിപ്പിച്ചതിനു നന്ദി!

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal