പൊറനാടി:പുരുഷൻപിള്ള ആശാൻ
ആറടിയോളമേ പൊക്കം ഉണ്ടാകൂ. പക്ഷേ അതിൽ കൂടുതൽ തോന്നും. ഉപ്പൂറ്റികളിലെ ആണിരോഗം കാരണം കാലിന്റെ വിരലുകൾ മാത്രമേ നിലത്തു ഊന്നുകയുള്ളൂ. കാവിവേഷം. കുറ്റിത്തലമുടി. ഉറച്ച ശരീരം. അമ്പലപ്പുഴ ക്ഷേത്രപരിസരത്തും പടിഞ്ഞാറേനടയിലും നിത്യസാന്നിധ്യം. ചില ദിവസങ്ങളിൽ അമ്പലക്കുളത്തിൽ രാവിലെ ഇറങ്ങും. നീണ്ടുനിവർന്ന് മലർന്ന് കിടന്ന് ജലശയനം. പത്രങ്ങളിലും ചാനലുകളിലും അതിവിശേഷമായി കാണിക്കുന്ന ജലശവാസനം അമ്പലപ്പുഴക്കാർ എന്നോ എത്രയോ കണ്ടിരിക്കുന്നു.
മറ്റു ചിലപ്പോൾ ക്ഷേത്രത്തിന്റെ ചുട്ടുപഴുത്ത തളക്കല്ലിൽ പദ്മാസനത്തിൽ ഇരിക്കും. ശ്വാസം അകത്തേക്ക് വലിച്ച് മിനിട്ടുകൾ കഴിഞ്ഞ് ‘ജപംജപംജപം ഹമ്മമ്മാ’ എന്ന് ഉച്ചത്തിൽ പുറത്തേക്ക് വിടും. സിംഹഗർജ്ജനം പോലെ തോന്നും. ചിലർ പറയും വായുക്ഷോഭം ആണെന്ന്.
കുറേക്കാലം കുട്ടികളെ നിലത്തെഴുത്ത് കളരിയിൽ അക്ഷരം പഠിപ്പിച്ചിരുന്നു. അങ്ങനെ ആശാൻ എന്നും വിളിക്കപ്പെട്ടു.
ഇപ്പോഴും ഓർക്കുന്നു. കയ്യിലുള്ള നീളൻ വടി കൊണ്ട് തനിക്ക് ചുറ്റും ഒരു വൃത്തം വരച്ച് ധ്യാനലീനനായിരിക്കുന്ന ആശാൻ. ആരായിരുന്നു യഥാർത്ഥത്തിൽ പുരുഷൻപിള്ള. യോഗിയോ? ഭ്രാന്തനോ? ആശാനോ? പക്ഷേ ഒന്നുറപ്പ്. മറക്കില്ല ഒരിക്കലും അമ്പലപ്പുഴ അദ്ദേഹത്തെ.
Monday, November 23, 2009
Subscribe to:
Post Comments (Atom)
1 comment:
ആരായിരുന്നു യഥാർത്ഥത്തിൽ പുരുഷൻപിള്ള. യോഗിയോ? ഭ്രാന്തനോ? ആശാനോ?
Post a Comment