ഉത്തരരാമചരിതം നാടകം
നിലാവെന്‍ കണ്ണിന്നു നീ താന്‍ മമ തനുവിനു നീ
നല്ല പീയൂഷമാണെന്‍
ജീവന്‍ നീ താന്‍ ദ്വിതീയം മമ ഹൃദയമതാ-
കുന്നു നീ സുന്ദരാംഗീ
ഏവം നീയിഷ്ടവാക്യം പലതുമനുസരി-
ച്ചോതിയൊന്നിച്ചു വാണ-
പ്പാവത്തെത്തന്നെ കഷ്ടം, ശിവശിവ,യിനി ഞാ-
നെന്തിനോതുന്നു ശേഷം.
............................................
കഷ്ടിച്ചെട്ടു വയസ്സു തൊട്ടിതുവരെ-
കൌതൂഹലത്താല്‍ വളര്‍-
ത്തിഷ്ടം പാരമുദിക്കയാല്‍ ഹൃദയമൊ-
ന്നായുള്ള മല്‍ക്കാന്തയെ
കഷ്ടം, ശൌനികാലയത്തില്‍ വളരും
പെണ്‍പക്ഷിയെപ്പോലെയി-
ദ്ദുഷ്ടന്‍ ഞാന്‍ കനിവെന്നിയേ കപടമായ്
കാലന്നു നല്‍കുന്നിതാ.
.......................................
കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി, ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമബാഹുവല്ലയോ?
Thursday, November 22, 2007
ഉണ്ണുനീലി സന്ദേശം
പതിനാലാം നൂറ്റാണ്ടില്‍ മധ്യമലയാളകാലത്തെ കാവ്യശില്പം.
മാതൃകാശ്ലോകങ്ങള്‍
നാഭീപദ്മം നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്‍ മേല്‍ ബത, മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍ വേദത്തിന്‍ പരമപൊരുളാം നമ്മുടെ തമ്പിരാനെ.
നീലസ്നിഗ്ദ്ധം ഗഗനതലമാം മിക്ക മേല്‍ത്തട്ടി തന്‍ കീഴ്
പാലാര്‍വെള്ളത്തിര നുര തരം ചേര്‍ന്ന ഭോഗീന്ദ്രഭോഗേ
മാര്‍വ്വില്‍ത്തങ്ങും മണിവരമഹാദീപികേ പൂവില്‍ മാതി-
ന്നോമല്‍പ്പൂണ്‍പായ്ത്തെളിവില്‍ മരുവും ഭാഗ്യസീമന്‍ നമസ്തേ.
മന്റില്‍ച്ചെല്‍വം പെരിയ തിരുവമ്പാടിയില്‍ കൂടിയാടി-
ക്കന്റില്‍ക്കൂടിത്തെളിവൊടു കളിച്ചീടുമമ്മൂര്‍ത്തി തന്നെ
കന്റേക്കൊണ്ടങ്ങട മഴ തടുത്താച്ചിമാര്‍ വീടു തോറും
ചെന്റപ്പാല്‍നെയ് പരുകി മരുവും കണ്ണനെക്കൈതൊഴേണ്ടും.
കാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്ത ശോഭം
പീലിക്കണ്ണാല്‍ക്കലിതചികുരം പീതകൌശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃ

Subscribe to:
Posts (Atom)