Friday, November 16, 2007

ഉണ്ണായി വാര്യര്‍


കേരളത്തിന്റെ പ്രശസ്തമായ കല- കഥകളി. കോട്ടയത്ത് തമ്പുരാന്‍, അശ്വതി തിരുനാള്‍, കിളിമാനൂര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി, ഉണ്ണായി വാര്യര്‍ തുടങ്ങിയവര്‍ സാഹിത്യഗുണവും അഭിനയസാദ്ധ്യതയും സംഗീതവും ഒത്തിണങ്ങിയ ആട്ടക്കഥകള്‍ സമ്മാനിച്ചു. സോപാനരീതിയാണ് കഥകളി സംഗീതത്തിന്. ആട്ടക്കഥയില്‍ ശ്ലോകങ്ങള്‍, പദങ്ങള്‍(കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍), ദണ്ഡകങ്ങള്‍(വര്‍ണ്ണനകള്‍, ചുരുങ്ങിയ വിവരണങ്ങള്‍) എന്നിങ്ങനെ മുഖ്യരൂപങ്ങള്‍ മൂന്ന്.

ഉണ്ണായി വാര്യരുടെ നളചരിതം- ഉദ്വേഗഭരിതമായ ഒരു ജീവിതകഥ, നാടകീയമായ ആവിഷ്കാരം. എഴുത്തച്ഛനു ശേഷം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച കവി.

നളചരിതം- ഒന്നാം ദിവസം -നാരദന്റെ വാക്കുകള്‍ കേട്ട നളന്റെ ആത്മഗതം

കുണ്ഡിനനായക നന്ദിനിക്കൊത്തൊരു
പെണ്ണില്ല മന്ന്നിലെന്നു കേട്ടു മുന്നേ
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍
അവരവര്‍ ചൊല്ലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാ സാധാരണങ്ങള്‍
അനുദിനമവള്‍ തന്നിലനുരാഗം വളരുന്നു
അനുചിതമല്ലെന്നിന്നു മുനിവചനേനമന്യേ
എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍?
പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും
വിധുമുഖിയുടെ രൂപചതുരത കേട്ടു മമ
വിധുരത വന്നു കൃത്യചതുരത പോയി
മുദിരതതികബരീ പരിചയ പദവിയോ?
വിജനേ വസതിയോ മേ
ഗതിയിനി രണ്ടിലൊന്നേ.

നളചരിതം രണ്ടാം ദിവസം- നളനും ദമയന്തിയും ഉദ്യാനത്തില്‍- പ്രേമതീക്ഷ്ണത

സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകില്‍
സാമ്യമല്ലിത രണ്ടും
കങ്കേളി ചമ്പകാദികള്‍ പൂത്തുനില്‍ക്കുന്നു
ശങ്കേ വസന്തമായാതം
ഭൃംഗാളി നിറയുന്നു പാടലപടലിയില്‍
കിം കേതകങ്ങളില്‍ മൃഗാങ്കനുദിക്കയല്ലീ
പൂത്തും തളിര്‍ത്തുമല്ലാതെ ഭൂരുഹങ്ങളില്‍
പേര്‍ത്തുമൊന്നില്ലിവിടെക്കാണ്മാന്‍
ആര്‍ത്തുനടക്കും വണ്ടിന്‍ ചാര്‍ത്തും കുയില്‍ക്കുലവും
വാഴ്ത്തുന്നു മദനന്റെ കീര്‍ത്തിയെ മറ്റൊന്നില്ല
സര്‍വ്വര്‍ത്തു രമണീയമേ തല്‍ പൊന്മയക്രീഡാ-
പര്‍വ്വതമെത്രയും വിചിത്രം
ഗര്‍വ്വിത ഹംസ കോകം ക്രീഡാതടാകമിതു
നിര്‍വൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല

നളചരിതം രണ്ടാം ദിവസം- കാട്ടിലകപ്പെട്ട ദമയന്തിയും, കാട്ടാളനും

സ്വരത്തിനുടെ മാധുര്യം കേട്ടാല്‍
ഒരുത്തിയെന്നതു നിശ്ചേയം
സ്വൈരം ചാരേ ചെന്നവളുടെ, ഞാന്‍
സുമുഖിയൊടാരിതിപൃച്ഛേയം
മരത്തിനിടയില്‍ കാണാമേ സു-
ന്ദരത്തിനുടെ സാദൃശ്യേയം
കേന വിയോഗാല്‍ കേണീടുന്നിവള്‍
കേന നു വിധിനാ പശ്യേയം?
അകൃത്രിമദ്യുതിരനവദ്യേയം
അടുത്തു ചെന്നിനി അനുപശ്യേയം
ആകൃതി കണ്ടാലതിരംഭേയം
ആരാലിവള്‍ തന്നധരം പേയം?

സാങ്ഗായ്

പട്ടാളനിയമത്തിനെതിരെ, പീഡനങ്ങള്‍ക്കെതിരെ,
ഏഴുവര്‍ഷത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന
ഇറോം ചാനു ഷര്‍മിള സമരവീര്യത്തിന്റെ പ്രതീകമാണ്.

ഉദ്ധരിച്ച തോക്കിന്‍ കുഴലില്‍
ലോഹം സ്ഖലിച്ചു തീരും വരെ
കണ്ടുനില്‍ക്കേണ്ടിവന്ന കണ്ണിന്
നിയമപുസ്തകം കരിച്ചു ചാലിച്ച
കുഴമ്പു വേണം.

*സാങ്ഗായ് മാനുകളിന്ന്
വംശനാശഭീതിയിലാണ്
നൃത്തമാടുന്ന മാനെന്ന്
ഓമനപ്പേരെങ്കിലും
പിരിഞ്ഞുയര്‍ന്ന കൊമ്പിന്
കുന്തമുനയാണ്

വടംവലിക്കളിയില്‍
#ഗുഡുയി മോന്തിയ പെണ്‍കരുത്ത്
ഉടലുരഞ്ഞു ജയിച്ചാലിന്നാട്ടില്‍
കൊയ്ത്ത് പൊലിക്കുമെന്ന്
ഐതിഹ്യം

ഇഞ്ചിവാറ്റിയ ഗുഡുയിക്ക്
നെഞ്ചുകത്തുന്ന വീര്യം

നൃത്തഭൂമിയിലിന്ന്
കന്യകാനൃത്തത്തിന്റെ
ചിലമ്പൊച്ചയില്ല
മണി മുഴങ്ങുന്നുണ്ട്
മരിച്ചവര്‍ക്കായുള്ള
+ദിഷാമുത്സവത്തിന്

ഷിരുയിമലയിലെ ആത്മാവുകള്‍
നരച്ച നിലാവായി കുന്നിറങ്ങി
കൂട്ടയാത്ര തുടങ്ങുന്നു

കളത്തില്‍ അടുത്ത ഊഴം
കാട്ടുമാന്‍ കൂട്ടങ്ങളുടേതാണ്.

*സാങ്ഗായ്
ഡാന്‍സിങ് ഡിയര്‍- വംശനാശപ്പട്ടികയില്‍ പെടുത്തിയിട്ടുള്ള മാനുകള്‍.
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ദിവ്യം.
#ഗുഡുയി- ഇഞ്ചി വാറ്റിയെടുക്കുന്ന മണിപ്പുരി മദ്യം
+ദിഷാം- മരിച്ചവരുടെ പ്രീതിക്കായുള്ള ഉത്സവം
```````````````````````````````````````````````````````````````
Translation of "Sangai"
(To Irome Chanu Sharmila)

Eye salve made of ash
Of burnt law books
Only can soothe the eyes
Witness to erect guns ejaculating.

Endangered are Sangai
Dancing deer, but have
Antlers spear-sharp.

Harvest here turns out rich
When girls in Guduyi spirit
Win the tug of war game.
Powerful, the Guduyi
Crush of harsh ginger
Sets fire to minds.

In the land of dances
No *Lakhanganuyi now
Its Disham for the dead.
The procession has begun
From the Siruyi, moonlit.

Its time, hear the thuds
Of wild Sangai Hoofs.

*Lakhanganuyi- Manipuri Tribal Dance of and for the virgins

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal