Saturday, October 13, 2007

ചിമിഴ്

കടല്‍
‍തിരികെത്തരാത്തത് തിര
കടം തന്നത് കടന്നെടുപ്പത് കടല്‍
വാക്ക്
വാക്ക്, തോന്നുമ്പോള്‍ വന്ന്
തോന്നുമ്പോള്‍ പോകുന്ന തേവിടിശ്ശി
ഇരതേടല്‍
‍ജീവിതം ഇരതേടലാക്കി ഇര
ജീവിതം തേടുന്നു
അവസാനം
ജീവിക്കാനുള്ള ഉത്കടമായ ആഗ്രഹം
അവസാനിക്കുന്നത് മരണത്തില്‍ മാത്രം
മനസ്സ്
???എന്തുകണ്ടിട്ടാണ്
എന്നെ സ്നേഹിക്കുന്നത്
മനസ്സ് !!!
??? പിന്നെ അകന്നതോ
മനസ്സിലാകാഞ്ഞിട്ട് !!!
??? പിന്നെന്തിനിപ്പോള്‍ വീണ്ടും
മനസ്സില്ലാഞ്ഞിട്ട് !!!

Sathi & Vegetarian

SATHI

Bored of sex, she made a pyre.
Motionless he lay,
The last sandal log hid his sky.

Shriek of raw body echoed
Meek, like the crystal hiss of
Torrid metal, phosphorous
And sulphur in the hugging kiln.

As if entering the honeymoon suite,
Fragrant of incense sandal sticks,
Seven footsteps she took,
On to his bed of fire, slumped,
To embrace SATHI.

VEGETARIAN

“How much for Sardine?”
My query.
“The name is Madonna,”
Her Response.
“Choose ten big,”
My demand.
“Will turn nineteen
Next month,” snaps she.

Wrapped half in half out,
With Madonna-smile string,
Waves she, the packet.

Did it slip?

Wife cleans,
Tosses to cat, those
With rotten gills.
Tongue, acerbic chops
The man who regrets not,
The wasted bucks.

Swear I, to stop
Eating fish,
Fried without oil
And spice, in the
Microwave mind.
Swear, be vegetarian
From tomorrow,
To be true.

ഉറങ്ങിമരണം


മോര്‍ച്ചറിയിലെ കുഞ്ഞുശവത്തിന്റെ
തിരിച്ചറിയല്‍ക്കുറിപ്പ്
ഗര്‍ഭത്തടയുറനിര്‍മ്മാണശാലയില്‍
ഉറങ്ങാതെ രാത്രികാവലാള്‍
ഉബൈദുള്ള മകന്‍
ഉസാമ (1വയസ്സ്)
ഉറങ്ങിമരണം
ജനിച്ചന്നുതൊട്ടു
ഗുരുതര വിഷാദരോഗം.

(ജടമുടന്‍ കൈമാറാന്‍
തടസ്സമില്ലാസ്പത്രിയുടമ വക
സ്കൂളിലെല്‍ക്കേജീ സീറ്റിനായ്
മുങ്കൂറടച്ച തുക
വകമാറ്റി വരവെഴുതി
കണക്കുതീര്‍ത്തു)

(പകരുമോ വിഷാദവ്യാധി?
അറിഞ്ഞീടാന്‍ വിദഗ്ധര്‍ തന്‍
പഠനറിപ്പോര്‍ട്ടിനു കാക്കാം
മുലപ്പാലിന്‍ സാമ്പിള്‍സെടു-
ത്തയച്ചിന്നുതന്നെ ലാബില്‍)
ഡോക്ട-റൊപ്പ്

വെജിറ്റേറിയന്‍

‘മത്തിയ്ക്കെന്താ
വെല‘യെന്നു ചോദ്യം
മഡോണാന്നാപേ’രെന്നവള്‍
മുഴുത്തതില്‍പ്പത്തു
പൊതിയാന്‍ പറഞ്ഞാല്‍
‍അടുത്ത ചിങ്ങത്തില്‍
പത്തൊമ്പതെന്നും.

പൊതിഞ്ഞതില്‍പ്പാതി
പുറത്തു കാട്ടി
മഡോണപ്പുഞ്ചിരി-
ച്ചരടിട്ടു കെട്ടി
വരിഞ്ഞു നീട്ടുന്നു.

വഴുതിയോ പൊതി?

ചെതുമ്പല്‍ ചീകാ-
നെടുത്തതില്‍
‍ചെകിളചീഞ്ഞതു പൂച്ച-
യ്ക്കെറിയുന്നു ഭാര്യ.
വരുത്തമില്ലാത്ത
പിടിപ്പുകെട്ടോനെ
നാക്കാലറുക്കുന്നു.

മനസ്സിന്‍ മൈക്രോവേവി-
ലെണ്ണയും പൊടിമസാലയും
തൊടാതെ വാട്ടി മീന്‍-
കഴിക്കലിന്നോടെനിറുത്തി,
സത്യം നാളേന്നു ശുദ്ധ
വെജിറ്റേറിയന്‍ ഞാന്‍.

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal