Friday, May 14, 2010
ഏപ്രില് പ്രണയം : APRIL LOVE: Ernest Christopher Dowson
പ്രണയവഴികളിലിത്തിരി നടന്നു നമ്മള്
സ്നേഹമെന്തെന്നറിഞ്ഞു നമ്മള്
പിരിയവേ ദിനാന്തവേളയില് കൈമാറാം
നെടുവീറ്പ്പോ ചെറുപുഞ്ചിരിയോ
ചെറ്റുനേരം വെയില്പ്രഭയിലൊട്ടി നിന്നു നാം
പകലൊഴിഞ്ഞതും നിഴല് പരന്നതും
അറിഞ്ഞതില്ല കോറ്ത്ത ചുണ്ടുകള്
മുഴുവനായീല പ്രണയമപ്പൊഴും
മോഹനവാക്കുകള് ചൊല്ലിയില്ല നാം
മോഹഭംഗങ്ങളാകുവാന്
കുന്നിറങ്ങിയ കാറ്റുപോലെത്ര
സ്വഛം നമ്മള് തന് പ്രേമം
അരുതാത്തതൊന്നും പറഞ്ഞില്ല നമ്മള്
പിഴവുകള് നാം പണിഞ്ഞുമില്ല
നാളൊടുങ്ങുമ്പോള് നാം പിരികയല്ലേ
പ്രണയിച്ചവറ് തെല്ലൊരുമിച്ചിരുന്നവറ്
ഒടുവിലേയ്ക്കൊരു ദീപ്തചുംബനം
ഒരു ദീറ്ഘനിശ്വാസം മൃദുസ്മിതം
ഇരുവഴിക്കിനിപ്പിരികയല്ലേ
Subscribe to:
Post Comments (Atom)
No comments:
Post a Comment