Friday, May 14, 2010
മുല്ലപ്പെരിയാറ്
ആത്താടീ പാവാടൈ കാറ്റ്രാട
കാറ്റാടി പോല് നെഞ്ച് കൂത്താട
കുളിക്കിത് റോസാ നാത്ത്
തണ്ണി കൊഞ്ചം ഊത്ത് ഊത്ത്
അന്നത്തെ തമിഴ് പടം
ഇളയരാജയുടെ ഈണം
വിടരുമഴക് പാതി കാട്ടി
കിണറ്റുവക്കത്തീറനായി
ഉടലഴകി കുയിലി
തുടുതുടുത്ത തമിഴ് റോജ
മണമിന്നും മായുന്നില്ല
വെള്ളിത്തിരത്തമിഴിലിന്ന്
നയനതാരപ്പൂക്കളെല്ലാം
മലയാളനറുമണങ്ങള്
നനയുമിതളഴകു വെള്ളം
മുല്ലപ്പെരിയാറണ കെട്ടി
നമ്മള് തന്നെ കൊടുക്കണ്ടേ
തൂവാരംകുറിച്ചിയരിയും
തോവാളപ്പൂക്കൂടയും
ഒട്ടന്ഛത്രം മലക്കറിയും
നാമക്കല് കോഴിയും
പാണ്ടിനാട് പകരം തരും
കുളിക്കട്ടേ റോസാ ഞാത്ത്
തണ്ണി കൊഞ്ചം ഊത്ത് ഊത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment